റോഡപകടങ്ങങ്ങൾ വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ റോഡ് സുരക്ഷയെ മുൻനിർത്തി നിരവധി പദ്ധതികളാണ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും നിലവിൽ നമ്മുടെ നിരത്തുകളിൽ നടത്തിവരുന്നത്. ഇതിൻറെ ഭാഗമായി അമിതവേഗം കുറക്കുക എന്ന ലക്ഷ്യത്തോടുകൂടി റോഡുകളിൽ ഉടനീളം സ്പീഡ് ക്യാമറകൾ ഘടിപ്പിക്കപെട്ടിട്ടുണ്ട് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ വാഹനത്തിൽ അമിത വേഗത കാരണമായി സ്പീഡ് ക്യാമറകളാൽ പിഴ ചുമത്തപ്പെട്ടിട്ടുണ്ടോ, എന്നുള്ള കാര്യം എങ്ങനെ പരിശോധിക്കാം, പരിശോധിച്ചശേഷം ആവശ്യമെങ്കിൽ തുക എങ്ങനെ അടക്കാം, തുടർന്ന് തുക അടച്ചതിന്റെ രസീത് എങ്ങനെ കൈപ്പറ്റാം, ഇതിനായി ഓൺലൈൻ സംവിധാനത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇവിടെ പറയുന്നത്.
ഇതിനായി മോട്ടോർ വെഹിക്കിൾ വകുപ്പ് കേരള മോട്ടോർ വെഹിക്കിൾ വകുപ്പ് അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്യൂട്ടോറിയൽ വീഡിയോ വളരെ ഉപകാരപ്രദമാണ്.വീഡിയോയിൽ സ്പീഡ് ക്യാമറ മൂലമുള്ള പിഴ എങ്ങനെ അടക്കാം എന്നും, ഇത്തരത്തിൽ പിഴ ചുമത്തപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം എന്നും, പിഴ അടച്ചതിന്റെ രസീത് എങ്ങനെ കൈപ്പറ്റാം എന്നും വിശദമായി പറയുന്നുണ്ട് ഇത് എങ്ങനെ ചെയ്യാം എന്ന് മനസിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ പ്രത്യേകം ശ്രദ്ധിക്കുക.