ഓൺലൈൻ ക്ളാസുകളുടെ കാലം ആയതിനാൽ ലാപ്ടോപ്പുകളുടെ ആവശ്യം കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നു.ഇതിൽ ഏറ്റവു ശ്രദ്ധ ആകർഷിച്ച ഒരു പദ്ധതി ആയിരുന്നു കുടുംബശ്രീ വഴി ലാപ്ടോപ്പുകൾ ലഭ്യമാകുന്നു എന്നത്. പദ്ധതിയെ വളരെ പ്രതീക്ഷയോടു കൂടി ആണ് സാധാരണക്കാർ നോക്കി കണ്ടത്.കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ മക്കൾക്കാണ് ഈ പദ്ധതി വഴി ലാപ്ടോപ്പുകൾ ലഭിക്കുക.മാസം 500 രൂപ അടവിൽ ആണ് പദ്ധതി പ്രാവർത്തികമാക്കുക.
കുടുംബശ്രീയും കെ എസ് എഫ് ഇ യും ചേർന്ന് നടത്തുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി.ആദ്യഘട്ടത്തിൽ രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ആണ് ലാപ്ടോപ്പുകൾ ലഭ്യമാക്കുക.ഇതിനുള്ള അപേക്ഷ ഫോമുകൾ അയൽക്കൂട്ട അംഗംങ്ങളിൽ ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് സി ഡി എസ് ആവശ്യക്കാരിലേക്ക് കെ എസ് എഫ് ഇ യിൽ നിന്നും ലഭ്യമാക്കുന്നതാണ്.കേരളത്തിലെ 50 ശതമാനം കുടുമ്ബങ്ങളിലെയും ഒരു അംഗം എങ്കിലും കുടുംബശ്രീയുടെ ഭാഗം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനാൽ തന്നെ ഈ പദ്ധതി വഴി നല്ലൊരു ശതമാനം വിദ്യാര്ഥികളാക്കും ലാപ്ടോപ്പുകൾ ലഭിക്കുന്നതാണ്.വിശ്യാശ്രീ ചിട്ടികൾ എന്ന പേരിൽ ആണ് കെ എസ് എഫ് ഇ പദ്ധതി പ്രാവർത്തികമാക്കുന്നത്.പദ്ധതി സമ്ബാദണ്ഡമായ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വിലയേറിയ അഭിപ്രായങ്ങൾ നിർദേശങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.