എന്നും രുചി പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ.വ്യത്യസ്ത തരം വിഭവങ്ങൾ എന്നും പരീക്ഷിക്കാനും കഴിക്കാനും മലയാളിക്ക് ഇഷ്ടമാണ്.അത്തരതിൽ ഒരു വിഭവത്തെ പറ്റി ആണ് ഇവിടെ പറയുന്നത്.ചളി കോഴി എന്ന വിഭവത്തെ പറ്റി ആണ് ഇവിടെ പറയുന്നത്.ആദ്യഘട്ടമായ മസാല എങ്ങനെ തയാറാക്കണം എന്ന് നോക്കാം.ചിക്കനനുസരിച്ചു അളവുകൾ മാറ്റം വരുത്തുക, മൂന്നു ടേബിൾ സ്പൂൺ മുളക് പൊടി,രണ്ടു ടേബിൾ സ്പൂൺ മല്ലി പൊടി,ഒരു റ്റി സ്പൂൺ മഞ്ഞൾപൊടി,കുരുമുളക് പൊടി ആവശ്യത്തിന്,ഇനി ആ രുചി ഇഷ്ടമല്ലാത്തവർക്ക് അത് ഉപേക്ഷിക്കാവുന്നതാണു.10 വെളുത്തുള്ളി ചതച്ചത്,ചെറിയൊരു കഷ്ണം ഇഞ്ചി പേസ്റ്റ് ആക്കിയത്.കുറച്ചു വെളിച്ചെണ്ണ,ഒരു ചെറുനാരങ്ങ നീര്,ഉപ്പ് ആവശ്യത്തിന്,
മേൽപ്പറഞ്ഞ ചേരുവകകൾ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക,ഉപ്പും എരിവും മിക്സ് ആക്കി കഴിഞ്ഞതിനു ശേഷം കുറവായി തോനുന്നു എങ്കിൽ വീണ്ടും ചേർത്ത് കൊടുക്കുക.ചിക്കൻ വീഡിയോയിൽ കാണുന്നത് പോലെ കഷണങ്ങൾ ആക്കാതെ മുഴുവൻ ചിക്കൻ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കുക,മസാല നന്നായി ചിക്കനിൽ പിടിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.ശേഷം നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന മസാല നന്നായി ചിക്കനിൽ തേച്ചു പറ്റിക്കുക,വരഞ്ഞ ഭാഗത്തൊക്കെ നന്നായി പറ്റാൻ ശ്രദ്ധിക്കുക,ചിക്കൻ മുഴുവനായി മസാല തേച്ചെടുക്കുക.
മസാല പുരട്ടിയ ചിക്കൻ ഒരു വാഴ ഇലയിൽ എടുത്തു വെക്കുക,അതിലേക്കു മല്ലിയില ചെറുതായി അരിഞ്ഞത് ചിക്കന്റെ ഉള്ളിലേക്കും പുറത്തും ഒക്കെ വിതറി കൊടുക്കുക,ശേഷം വാഴ ഇല ചിക്കൻ ഉള്ളിലാക്കി കൊണ്ട് നന്നായി മടക്കുക.ശേഷം വാടിയ മറ്റൊരു വാഴയിലയിൽ ആദ്യത്തെ പൊതി വീണ്ടും പൊതിഞ്ഞു ഒരു വാഴ നാര് ഉപയോഗിച്ച് ആ പൊതി കെട്ടുക.ആ പൊതി വീണ്ടും അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഒരു സ്ഥലവും ഒഴിവാക്കില്ല എന്ന് ഉറപ്പാക്കി വീണ്ടും പൊതിയുക.
ശേഷം കുറച്ചു കളിമണ്ണ് എടുത്ത ശേഷം നന്നായി വെള്ളമൊഴിച്ചു കുഴക്കുക തുടർന്ന് ചളി കോഴി തയാറാക്കാൻ എന്തൊക്കെ ചെയ്യണം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.എല്ലാവരിലേക്കും എത്താനായി ഷെയർ ചെയ്യാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താം.
