കോവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള തയാറെടുപ്പുകൾ തകൃതി ആയി നടന്നു വരികയാണ്.ഇതിനായി നോർക്കറൂട്സ് വഴിയും മറ്റു രാജ്യങ്ങളിൽ എംബസി നടത്തുന്ന രജിസ്ട്രേഷൻ വഴിയും ഇതിനോടകം നിരവധി പ്രവാസികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുകയാണ്.ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ മൂന്നര ലക്ഷം പ്രവാസികൾ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഗൾഫ് രാജ്യങ്ങളിലാണ് കൂടുതലും രജിസ്ട്രേഷനുകൾ നടന്നു വരുന്നത്.അതിൽ തന്നെ യു എ ഇ യിൽ നിന്നും ആണ് അധികം പ്രവാസികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്,
സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശ പ്രകാരം നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നവർ നാട്ടിലെത്തുമ്പോൾ തീർച്ചയായും കയ്യിൽ കോവിഡ് മുക്ത സെർട്ടിഫിക്കറ്റ് കരുതിയിരിക്കണം. താൻ കോവിഡ് രോഗി അല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കരുതിയിരിക്കണം എന്നാണ് സംസ്ഥാന സർക്കാർ നിർദേശം.നാട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടു മുൻപത്തെ ദിവസം കരുതിയാൽ മതിയാകും.നാട്ടിലേക്ക് തിരിക്കുന്നതിന് ഒരുപാടു മുൻപേ എടുക്കുന്ന സർട്ടിഫിക്കറ്റ് ആണ് എങ്കിൽ സ്വീകാര്യമാകില്ല.
അത് പോലെ തന്നെ,ദീർഘകാല അവധിക്ക് നാട്ടിൽ വരുന്നവർ ജോലി ചെയ്യുന്ന കമ്പനിയുടെ ലെറ്റർ ഹെഡ് ഉള്ള അറിയിപ്പ് വാങ്ങിയിരിക്കണം.എത്ര കാലം അവധി ഉണ്ടാകും,അത് പോലെ തിരിച് ജോലിയിൽ പ്രവേശിക്കേണ്ട തീയതിയും വ്യക്തമാക്കുന്ന തരത്തിൽ ഉള്ള അറിയിപ്പ് ആയിരിക്കുകയും വേണം.ജോലി നഷ്ടപ്പെട്ടോ,പിരിച്ചുവിടപ്പെട്ടോ വരുന്നവർ ആണ് എങ്കിൽ പിരിച്ചു വിടപ്പെട്ടു എന്ന് കാണിക്കുന്ന അറിയിപ്പ് കയ്യിൽ കരുതിയിരിക്കണം.
അടുത്തതായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാൻ ബാക്കി ഉണ്ട് എങ്കിൽ തുക എത്ര ആണ് എന്നും,എന്ന് ലഭിക്കും എന്നതടക്കം ഉള്ള അറിയിപ്പ് സ്ഥാപനത്തിന്റെ ലെറ്റർ ഹെഡിൽ രേഘാമൂലം എഴുതി വാങ്ങിയിരിക്കണം.പോസ്റ്റ് ഡേറ്റഡ് ചെക്ക് ആണ് ലഭിക്കുന്നത് എങ്കിൽ സ്വന്തം പേരിൽ വാങ്ങാൻ ശ്രദ്ധിയ്ക്കുക.ജോലി അവസാനിപ്പിച്ചു നാട്ടിൽ വരുന്നവർ ആണ് എങ്കിൽ ജോലി ചെയ്യുന്ന സ്ഥലത്തുള്ള വിശ്വസ്തരായ ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾക്ക് പവർ ഓഫ് അറ്റോർണി നൽകിയ ശേഷം മാത്രം നാട്ടിൽ വരാൻ ശ്രദ്ധിക്കുക.
ഇത് പോലെ,കയ്യിൽ കരുതേണ്ട മറ്റു രേഖകൾ എന്തൊക്കെ ആണ് എന്ന് പൂർണമായും മനസിലാക്കാനായി ഏഷ്യാനെറ്റ് ന്യൂസ് തയാറാക്കിയ വീഡിയോ ചുവടെ നൽകിയിരിക്കുന്നു..അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താം.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.