അമ്മയും മകനും സൈക്കോ കൊലയാളികൾ ആയി റഷ്യയെ വിറപ്പിച്ച കഥ

സൈക്കോ സിനിമകൾ ഇഷ്ട്ടപെടുന്ന നിരവധി മലയാളികൾ ഉണ്ട്.എന്നാൽ സിനിമകപ്പുറം യാഥാർഥ്യത്തിൽ സിനിമയെ വെല്ലുന്ന തരാം സൈക്കോ കൊലയാളികൾ ഉണ്ടായിരുന്നു എന്നത് അൽപ്പം ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത തന്നെ ആയിരിക്കും.അത്തരത്തിൽ ഒരു സൈക്കോ കൊലയുടെ ചുരുൾ അഴിക്കുന്ന സത്യങ്ങൾ ആണ് ഇവിടെ പറയുന്നത്.റിപ്പർ ചന്ദ്രനും,രാത്സസൻ സിനിമയിലെ സൈക്കോ കൊലയാളി ഒന്നും ഇ യഥാർത്ഥ കഥയുടെ മുന്നിൽ ഒന്നും അല്ല.

അപ്പാർട്മെന്റിൽ വെള്ളം ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാനായിരുന്നു ആ പ്ലംബർ അവിടെ എത്തിയത്.ജലം നൽകുന്ന എല്ലാ പൈപ്പ് ലൈനുകളും പരിശോധിച്ചു നോക്കിയിട്ടും അയാൾക്ക് കാരണം കണ്ടു പിടിക്കാൻ സാധിച്ചില്ല.അപ്പോഴാണ് അടഞ്ഞു കിടക്കുന്ന മുറി ആ പ്ലംമ്പറുടെ ശ്രദ്ധയിൽ പെട്ടത്.അയാൾ ആ വാതിലിൽ മുട്ടാൻ തീരുമാനിക്കുന്നു.നിരവധി തവണ മുട്ടി നോക്കിയിട്ടും വാതിൽ തുറക്കുന്ന യാതൊരു ലക്ഷണവും കാണാതിരുന്ന സാഹചര്യത്തിൽ അയാൾ വാതിൽ സ്വയം തുറന്നു അകത്തേക്ക് കയറി.എന്നാൽ അതൊരു ദുസ്വപ്നമാണോ യഥാർത്ഥ ജീവിതമാണോ എന്ന് തിരിച്ചറിയാത്ത വിധം അയാൾക്ക് തല ചുറ്റൽ അനുഭവപ്പെട്ടു.

ഒരു സാധാരണ മനുഷ്യന് കണ്ടു നില്ക്കാൻ സാധിക്കുന്ന കാഴ്ചയായിരുന്നില്ല അതിനുള്ളിൽ അയാൾ കണ്ടത്.സ്ഥലകാല ബോധം വീണ്ടെടുത്ത് അയാൾ ചോര കട്ടപിടിച്ച പാടുകൾ ഉള്ള തറയിലൂടെ രക്ത ഗന്ധം സഹിക്കാൻ വയ്യാതെ മുന്നോട് നടന്നപ്പോൾ ആ മുറിയുടെ ഭിത്തിയോട് ചേർന്ന് കിടക്കുന്ന സോഫയുടെ മുകളിൽ ശരീരമാസകലം മുറിവുകളുമായി ചോരയിൽ കുളിച്ചു വിവസ്ത്രയായി കിടക്കുന്ന ഒരു പെൺകുട്ടിയെ ആണ് കണ്ടത്.അത് കണ്ടു തരിച്ചു നിൽക്കുന്ന അയാളുടെ നേർക്ക് ഭീകര വലിപ്പം ഉള്ള ഒരു ഡോബർമാൻ നായ കുരച്ചു ചാടി.

തുടർന്ന് നടന്ന കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപെട്ടവരിലേക്ക് എത്തിക്കാൻ മറക്കല്ലേ.

Leave a Reply