അധിക കുട്ടികൾക്കും ലെയ്സ് കഴികാൻ ഇഷ്ടമായിരിക്കും. വളരെ എളുപ്പത്തിൽ ലെയ്സ് എങ്ങനെ തയ്യാറാക്കാമെന്നു പഠിക്കാം.നല്ല നീളമുള്ള ഉരുളൻകിഴങ്ങ് എടുക്കാൻ ശ്രമിക്കുക.ലെയ്‌സിന്റെ ഷെയ്പ്പ് ലഭിക്കാനാണ് നീളത്തിൽ എടുക്കാൻ നിർദേശിച്ചത്.ആദ്യമായി ഉരുളൻകിഴങ് നന്നായി കഴുകിവൃത്തിയാക്കുക.ശേഷം പീലറോ കത്തിയോ ഉപയോഗിച് തോല് കളയുക.തോല് പൂർണമായും കളയാൻ ശ്രദ്ധിക്കണം.
ഉരുളൻകിഴങ്ങ് മുങ്ങി കിടക്കുന്ന രൂപത്തിൽ പച്ചവെള്ളത്തിൽ അഞ്ചു മിനുട്ട് ഇടുകയും ശേഷം നന്നായി കൈ കൊണ്ട് ഉരുളൻകിഴങ്ങ് തിരുമുകയും ചെയ്യുക.ഉരുളൻകിഴങ്ങിന്റെ നിറം മങ്ങാതിരിക്കാനും സ്റ്റാർച് പോകാനും വൃത്തിയാകാനുമാണ് വെള്ളത്തിലിടുന്നത്.സ്റ്റാർച് പോയാൽ ലെയ്സ് വളരെ ക്രിസ്പിയാകും.അഞ്ചു മിനുട്ട് കഴിഞ്ഞു ഉരുളൻ കിഴങ്ങ് എടുത്താൽ ,മുൻപത്തെക്കാൾ നല്ല കട്ടിയുണ്ടായിരിക്കും.
ഗ്രെറ്റർ കൊണ്ട് അരിയാനാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ കത്തികൊണ്ടും കട്ട് ചെയ്യാവുന്നതാണ്.ഉരുളൻകിഴങ്ങ് വളരെ പ്രസ്ചെയ്ത് അരിയരുത് കാരണം ഉരുളൻകിഴങ്ങ് പൊട്ടിപോകാൻ സാധ്യത ഉണ്ട് ഇത് ഗ്രെറ്റർ ഉപഗോഗിക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഉരുളൻകിഴങ്ങ് പൂർണമായും അരിഞ്ഞതിന് ശേഷം കട്ട് ചെയ്തതത് മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം ഒഴിച് പത്തു മിനുട്ട് വെക്കുക.ശേഷം വെള്ളത്തോട് കൂടെ പാകത്തിൽ ഉപ്പിടുക.ശേഷം കൈ കൊണ്ട് നന്നായി തിരുമുകയും ചെയ്യുക മേൽ പറഞ്ഞത് പോലെ സ്റ്റാർച് പോകാൻ ഇത് ശയാകാം ആണ്.
ചോർ ഊറ്റുന്നതു പോലെ വെള്ളം ക്കളഞ്ഞ ശേഷം പത്ത് മിനുട്ട് ഡ്രൈ ആകാൻ വെക്കുക.ഡ്രൈ ആകാൻ ഏറ്റവും നല്ലത് ഒരു കോട്ടൺ തുണി എടുത്ത് അതിൽ കട്ട് ചെയ്ത ഉരുളൻകിഴങ്ങ് വിതറി ഇട്ട് നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു ഡ്രൈ ആകാൻ വെക്കുക.പൊടിയും മറ്റുജീവികളും ഡ്രൈ ചെയ്യാൻ വെക്കുന്ന സമയത്തു ഉരുകിഴങ്ങിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.അല്ലെങ്കിൽ ഉണങ്ങാൻ സഹായകമായ മറ്റൊരു മാർഗം എന്നത് ഫാൻ ഇട്ട ശേഷം അതിനടിയിൽ പത്തു മിനുട്ട് വെക്കുന്നത് വെള്ളം മാറാൻ സഹായകം ആണ്.
പൂർണമായി ഉണങ്ങിയതിന് ശേഷം നല്ല കുഴിയുള്ള പാത്രത്തിൽ സൺഫ്‌ളവർ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ തിളച്ചതിനു ശേഷം ഉരുളൻകിഴങ്ങ് വിതറി ഇടുക.ഒരുമിച്ചിട്ടാൽ എല്ലാം ഒട്ടിപ്പിടിക്കാൻ സാധ്യത ഉണ്ട്.അഞ്ചു മിനിട്ടോളം എണ്ണയിലിടുക.എണ്ണയിട്ടത് കരിഞ്ഞ്പോകാതിരിക്കാൻ ഇടക്കിടെ ഇളക്കേണ്ടതാണ്.അഞ്ചു മിനുട്ട് കഴിഞ്ഞ് പൂർണമായി എണ്ണ കളഞ്ഞതിന് ശേഷം കഴിക്കാവുന്നതാണ്.