എസ് എസ് എൽ സി പരീക്ഷ എഴുതിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉണ്ടാകുന്ന ഒരു സ്വാഭാവിക സംശയം ആണ് അടുത്തതായി എന്ത് പഠിക്കാം.ഏറ്റവും സാധ്യത ഉള്ള പഠനം ഏതു കോഴ്സ് തിരഞ്ഞെടുത്താൽ ആണ് ലഭിക്കുക തുടങ്ങിയവ.ഏറ്റവും വേഗത്തിൽ ജോലിയും,ജോലി ലഭിച്ചാൽ തന്നെ ശമ്പളം നന്നായി ലഭിക്കുന്ന ജോലി ഏതാണ് എന്ന് തുടങ്ങുന്ന സംശയങ്ങൾ എല്ലാവരിലും ഉണ്ടാകുന്നത് സ്വാഭാവികം ആണ്.എന്നാൽ ഈ സഹചര്യങ്ങളിൽ അവരവരുടെ അഭിരുചി എന്തിലാണ് എന്നത് വിദ്യാർത്ഥികളും,കുട്ടികളുടെ താല്പര്യവും കഴിവും ഏതു വിഷയങ്ങളിൽ ആണ്,ഏതു മേഖലകളിൽ എന്ന് രക്ഷിതാക്കളും മനസിലാക്കി പ്രവർത്തിക്കുന്നത് ആണ് ഏറ്റവും ഉചിതം.
ചിലർക്ക് കണക്ക് പഠിക്കാൻ അത്ര മിടുക്ക് ഉണ്ടാകില്ല എന്നാൽ മറ്റു സയൻസ് വിഷയങ്ങൾ പഠിക്കാൻ താൽപ്പര്യവും ഉണ്ട്.എന്നാൽ ചിലർക്ക് കണക്ക് ഇഷ്ടമാണ് മറ്റു സയൻസ് വിഷയങ്ങൾ താൽപ്പര്യമില്ല,ചിലർക്ക് സയൻസ് വിഷയങ്ങളെ കാൾ കൊമേഴ്സ് ,ഹുമാനിറ്റിസ് എന്നിവ പഠിക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും.എന്നാൽ തലപ്പര്യങ്ങൾക്ക് അനുസരിച്ചു തന്നെ പഠിച്ചു വളരെ വേഗം ജോലി സമ്പാദിക്കാൻ സാധിച്ചാൽ അതൊരു വലിയ നേട്ടം ആയിരിക്കും.കൊമേഴ്സ്,സയൻസ്,ഹ്യുമാനിറ്റിസ് എന്നിവ പഠിച്ചു കൊണ്ട് തന്നെ വളരെ വേഗത്തിൽ ജോലി നേടാൻ സാധിക്കുന്ന ഒരു കോഴ്സ് ആണ് VHSE.
വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകൾ ആണ് അവിടെ ലഭിക്കുക.അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കുക.സംശയങ്ങൾ,അഭിപ്രായങ്ങൾ എന്നിവ കമന്റ് ബോക്സിൽ രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
