എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സംവിധാനം എല്ലവരാക്കും വളരെ ഉപകാരപ്രദമായ ഒന്നാണ്.എന്നാൽ പലപ്പോഴും പല സാഹചര്യങ്ങളിൽ പലർക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.ഇനി രജിസ്റ്റർ ചെയ്തവർ കാലാവധി കഴിഞ്ഞാലും പുതുക്കാൻ മറന്നു പോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.ഇത്തരം പ്രശ്ങ്ങൾക്ക് എല്ലാം ഒരു പരിഹാരം ആയിരിക്കുകയാണ് വകുപ്പിന്റെ പതിയെ തീരുമാനങ്ങൾ.അതിനായി രെജിസ്ട്രേഷൻ അതുപോലെ തന്നെ രെജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയവ എല്ലാം തന്നെ ഓൺലൈൻ സംവിധാനത്തിലേക്ക് നിലവിൽ മാറിയിരിക്കുകയാണ്.
മുൻകാലങ്ങളിൽ രെജിസ്റ്റർ ചെയ്തവർക് വീണ്ടും രെജിസ്റ്റർ ചെയ്യാനും ,കാലാവധി കഴിയുന്ന സാഹചര്യത്തിൽ പുതുക്കാനും സാധിക്കുന്നതാണ്.പുതുക്കാത്തതിന്റെ പേരിൽ സീനിയോറിറ്റി നഷ്ട്ടപെട്ടവർക്കും ഈ സംവിധാനം ഉപയോഗിച്ച് പുതുക്കാൻ സാധിക്കുന്നതാണ്.സ്വന്തം മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ചു നിലവിൽ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.കൂടാതെ സർട്ടിഫിക്കറ്റ് ലഭിച്ചത് മുതലുളള സീനിയോറിട്ടിയും ഇതിനൊപ്പം ലഭിക്കുന്നതാണ്.പുതിയ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ആഡ് ചെയ്യാൻ സാധിക്കും എങ്കിലും പുതുതായി രെജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുകൾ എംപ്ലോയ്‌മെന്റ് ഓഫീസിൽ 60 ദിവസത്തിനുളിൽ നൽകേണ്ടതുണ്ട്.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തു തന്നെ വെബ്‌സൈറ്റ് ലഭ്യമാണ്.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ. നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാകാം.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവിവരിലേക്കും ഏതാവനയി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.അഭിപ്രായങ്ങൾ,സംശയങ്ങൾ എന്നിവ കമന്റ് ആയി പോസ്റ്റിനു താഴെ അറിയിക്കുക.