മഹാമാരിയെ പറ്റി പ്രവചനം നടത്തി ബാലൻ

അഭിഗ്യ എന്ന് പേരുള്ള പതിനാല് വയസു കാരൻ ഇന്ന് ലോകത്തിനു തന്നെ അത്ഭുതമായികൊണ്ടിരിക്കുകയാണ്.സാധാരണ ഒരു ബാലൻ എന്ന് കരുതേണ്ട ഈ പയ്യനെ.മറിച്ചു ഒരു ജ്യോതിഷി ആണ് ഈ പതിനാലുകാരൻ.ലോകത്തു ഒരു പ്രതിസന്ധി എപ്പോൾ വരുമെന്നും,എന്ന് അവസാനിക്കുമെന്നും പ്രവചിച്ചു അത്ഭുതമായിരിക്കുകയാണ് ഇദ്ദേഹം.2019 ആഗസ്ത് 19 അഭിഗ്യ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി.ഇരുപത് മിനുട്ടോളം ഉള്ള ആ വീഡിയോയിൽ അയാൾ പ്രധാനമായും പറഞ്ഞത് ലോകം സമാനതകളില്ലാത്ത ഒരു വിപത്തിലേക്ക് പോകുമെന്നും,ലോകത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണം എന്നുമാണ് ഈ ബാലൻ പറയുന്നത്.

2019 നവംബർ മുതൽ 2020 ഏപ്രിൽ വരെയുള്ള കാലയളവ് ദുരന്ത കാലഘട്ടം ആണെന്നും,അതിനു ജ്യോതിഷപരമായ ചില വശങ്ങളും പങ്കു വെക്കുന്നുണ്ട്.ചൈന,ഇന്ത്യ,തുടങ്ങി വികസിത രാജ്യങ്ങൾ വരെ വലിയ തിരിച്ചടി നേരിടുന്ന കാലഘട്ടം ആയിരിക്കും അതെന്നും,സാമ്പത്തികമായി എല്ലാ മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാകും,വിമാന കമ്പനികൾ നഷ്ട്ടം നേരിടും,തുടങ്ങി വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ ആയിരിക്കും കടന്നു പോകേണ്ടി വരിക.ഇതിനെ ലോകം ഒരുമിച്ചു നിന്നും നേരിടണം തുടങ്ങിയ കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ അഭിഗ്യ പറയുന്നത്.

മേൽപ്പറഞ്ഞ രീതിയിൽ ആണെങ്കിൽ ആദ്യ കൊറോണ റിപ്പോർട്ടുകൾ ചൈനയിൽ വന്നത് നവംബർ മാസത്തിൽ തന്നെ ആണ്.ഏപ്രിൽ മാസം ആകുമ്പോഴേക്കും ഇത് ലോകത്തെ ആകമാനം ബാധിച്ചു കഴിഞ്ഞു.പ്രവചന പ്രകാരം ദുരിത കാലം എന്ന് കഴിയും എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply